മനപ്പൊരുത്തം
നമുക്കറിയാം പൊരുത്ത വിഷയത്തിൽ എല്ലാ വ്യക്തികളുടെയും തെറ്റിദ്ധാരണയും, സംശയവുമാണ് മനപ്പൊരുത്തം ഉണ്ടെങ്കിൽ മാത്രം പോരെ.? നമുക്ക് മനപ്പൊരുത്തം കൊണ്ട് മാത്രം മുന്നോട്ടു പോകാൻ എന്തുകൊണ്ട് സാധിക്കുന്നില്ല.?
ജാതക പൊരുത്തത്തിലോ നക്ഷത്ര പൊരുത്തത്തിലോ പോരായ്മകൾ ഉണ്ടെങ്കിൽ പോലും ആ പൊരുത്തത്തെക്കാളും പോരായ്മയെക്കാളും എപ്പോഴും നല്ലത് മനപ്പൊരുത്തം ആണ്. മനസ്സിന്റെ പരസ്പരം ഇഷ്ടങ്ങളും പരസ്പരം ഉണ്ടാകുന്ന താൽപര്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ നമുക്ക് പത്തിൽ എത്ര പൊരുത്തം ഉണ്ടെങ്കിലും മുന്നോട്ടു പോകുവാൻ പാടുള്ളൂ. പരസ്പരം ഇഷ്ടപ്പെടുക എന്നതാണ് വിവാഹബന്ധത്തിന്റെ ആദ്യത്തെ അതായത് ഒന്നാമത്തെ അടിസ്ഥാനം എന്നു പറയുന്നത്. അതുകൊണ്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം,നമുക്ക് ഈ ഇഷ്ടം എന്ന് പറയുന്നത് കാഴ്ചയിൽ കാണുന്നതായിരിക്കാം.അല്ലെങ്കിൽ സ്വഭാവത്തിലോ പ്രവർത്തിയിലോ ഉള്ള ഏതെങ്കിലും ഒരു പോയിന്റിനെ ആസ്പദമാക്കി ആയിരിക്കാം ആ ഒരു ഇഷ്ടം അവിടെ സൃഷ്ടിക്കപ്പെടുന്നത്. പറഞ്ഞുവരുന്നത് എന്തെന്നാൽ മനപ്പൊരുത്തം എന്ന് പറയുന്നത് എപ്പോഴും സ്ഥായി അല്ല., ഇഷ്ടങ്ങൾ സ്ഥായിയല്ല.. ഒരു കാലഘട്ടത്തിലെ നമ്മുടെ ഇഷ്ടമായിരിക്കില്ല വരും കാലഘട്ടങ്ങളിൽ ഉണ്ടാവുക. അതായത് 20 – 22 , വയസ്സിലെ ഇഷ്ടം ആ ഒരു കാലഘട്ടം കഴിയുമ്പോൾ ചിലപ്പോൾ ഒരു വസ്തുവിനോടോ, ജീവിയോടെ, കളറിനോടോ, ഒരു വ്യക്തിയോട് എന്തെങ്കിലും ഇഷ്ടമുണ്ടെങ്കിൽ തന്നെ ആ ഇഷ്ടം മാറിക്കൊണ്ടിരിക്കും. കാരണം നമുക്കറിയാം മനസ്സ് എന്ന് പറയുന്നത് ചഞ്ചലമാണ്. മനസ്സിന്റെ ചലനങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും. നമ്മുടെ ഇഷ്ടങ്ങൾ മാറിക്കൊണ്ടിരിക്കും നമ്മുടെ ചിന്തകൾ മാറിക്കൊണ്ടിരിക്കും നമ്മുടെ ആഗ്രഹങ്ങൾ മാറിക്കൊണ്ടിരിക്കും. വിവാഹ ചിന്തയില്‍ മനപ്പൊരുത്തം എന്നു പറയുന്ന അവസ്ഥ നിലനിൽക്കണമെന്നുണ്ടെങ്കിൽ, ആ മനപ്പൊരുത്തത്തിന്റെ കൂടെ ജാതക പൊരുത്തത്തേയും നക്ഷത്ര പൊരുത്തത്തേയും നമ്മൾ പരിഗണിക്കേണ്ടതുണ്ട്. മനസ്സുകൊണ്ട് പരസ്പരം ഇഷ്ടപ്പെടുന്ന വ്യക്തികളിൽ ആ ജാതക പൊരുത്തവും നക്ഷത്ര പൊരുത്തവും കൂടി അത്യാവശ്യം വേണ്ടുന്ന രീതിയിൽ ഉണ്ടെങ്കിൽ സന്തോഷത്തോടെ സന്താന പരമ്പരകളുമായി ജീവിക്കാനുള്ള സാഹചര്യങ്ങൾ അതിൽ സൃഷ്ടിക്കപ്പെടും. ആ ബന്ധം എപ്പോഴും നിലനിൽക്കും...